അങ്കമാലി: ഐ.പി.എസ് ലഭിച്ച ക്രൈം ബ്രാഞ്ച് എസ്.പി.ടോമി സെബാസ്റ്റ്യന് അങ്കമാലി അമല ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ പൗരസ്വീകരണം നൽകി.സ്വീകരണ യോഗം റോജി എം.ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അമല ഫെല്ലോഷിപ്പ് ദേശിയ പ്രസിഡന്റ് സി.എ.ജോർജ് കുര്യൻ പാറയ്ക്കൽ അദ്ധ്യക്ഷനായി. അങ്കമാലി സെന്റ് ജോർജ് ബസലിക്ക റെക്ടർ ഫ.ഡോ. ജിമ്മി പൂച്ചക്കാട്ട്, അങ്കമാലി മുനിസിപ്പൽ ചെയർമാൻ റെജി മാത്യു, അമല പ്രോജക്ട് കൺവീനർ സെബി വർഗ്ഗീസ് ഡാന്റി ജോസ്, ലാൽ പൈനാടത്ത്, കെ.ഒ.ജോസ്, പി.പി.ജോർജ്, വി.സി. ദേവസി, ലിസി ബേബി എന്നിവർ പ്രസംഗിച്ചു.