aly-f
ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് ഏലൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം.

ഏലൂർ: ഇന്ധന വിലവർദ്ധനവിനെതിരെ എ.ഐ.വൈ.എഫ് ഏലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഫാക്ട് കവലയിൽ നിന്നും ഇരുചക്രവാഹനം തള്ളിക്കൊണ്ട് നടത്തിയ പ്രതിഷേധ പ്രകടനം മഞ്ഞുമ്മൽ പള്ളിപ്പടിയിൽ അവസാനിച്ചു. ഷെബിൻ മോഹനന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമാപനയോഗം കൗൺസിലർ ടി.എം ഷെനിൻ ഉദ്ഘാടനം ചെയ്തു. സിജി ബാബു, നിയാസ് സലീം, അർജ്ജുൻ രവി എന്നിവർ സംസാരിച്ചു. യു.എഫ്. തോമസ്, വി.പി. വിത്സൻ, വി.എ. റോണിഷ്, എനോഷ് ജോൺസൺ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.