 
ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല സംഘടിപ്പിച്ച ജനകീയ വികസന വിജ്ഞാനോത്സവം കീഴ്മാട് ഗ്രാമപഞ്ചായത്തംഗം ഹിത ജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ജയൻ അദ്ധ്യക്ഷത വഹിച്ചു. കേരളം പിന്നിട്ട വഴികൾ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ നടന്നു. പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ കെ.എ. ഷാജിമോൻ വിഷയാവതരണം നടത്തി. സെകട്ടറി ടി.കെ. ശാന്തകുമാർ, വൈസ് പ്രസിഡന്റ് പി എം. അയൂബ്, താലൂക്ക് കമ്മിറ്റി അംഗം സി.എസ്. അജിതൻ എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് ചരിത്രക്വിസ്, മോണോആക്ട്, സ്‌കിറ്റ് എന്നിവ നടന്നു. ഫാത്തിമ ഷഹനാസ്, ശ്രീനിക സാജു, കെ.കെ. സുബ്രഹ്മണ്യൻ, വിനോജ് ഞാറ്റുവീട്ടിൽ, ശ്രീജ സുരേഷ്, എൻ.എസ്. സുധീഷ് എന്നിവർ നേതൃത്വം നൽകി.
വാണികളേബരം വായനശാലയിൽ വിജ്ഞാന സദസ്
നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി വാണികളേബരം വായനശാലയിൽ സംഘടിപ്പിച്ച ജനകീയവിജ്ഞാന വികസനസദസും ക്വിസ് മത്സരവും താലൂക്ക് വൈസ് പ്രസിഡന്റ് കെ.സി. വത്സല ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.വി. രഘുനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.ജി. രാമകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. നേതൃസമിതി കൺവീനർ പി.സി. സതീഷ്‌കുമാർ, തങ്കമണി അമ്മ, ടി.ഡി. ജയൻ, സി.ആർ. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.