പറവൂർ: പറവൂത്തറ കുമാരമംഗലം ആശാൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ജനകീയവികസനം വിജ്ഞാനോത്സവം എന്ന വിഷയത്തിൽ സെമിനാർ നടത്തി. പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ടി.വി. ഷൈവിൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം. ദിനേശ് അദ്ധ്യക്ഷത വഹിച്ചു. ബി.എൻ. ബാബു മുഖ്യപ്രഭാഷണം നടത്തി. കെ.വി. ജിന്നൻ, എച്ച്. ശ്രീകുമാർ എന്നിവർ സംസാരിച്ചു.