അങ്കമാലി: മൂക്കന്നൂർ വട്ടേക്കാട് നെഹ്റു മെമ്മോറിയൽ കോൺവെന്റ് എൽ.പി. സ്‌കൂളിലേയും തുറവൂർ മാർ അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെയും പാചകപ്പുരയുടെ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. വട്ടേക്കാട് നെഹ്റു മെമ്മോറിയൽ സ്‌കൂളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ.പി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. തുറവൂരിൽ നടന്ന ചടങ്ങിൽ ഫാ. ജോസ് ഉഴലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ്, വൈസ് പ്രസിഡന്റ് റോയ് സെബാസ്റ്റ്യൻ, എം.പി. മാർട്ടിൻ, മനു മഹേഷ്, ഷിബു പൈനാടത്ത്, ഷിൻസി തങ്കച്ചൻ, സ്‌കൂൾ എച്ച്.എം മിനി, വി.വി. ജോസഫ് എന്നിവർ പങ്കെടുത്തു.