പറവൂർ: ജില്ലാ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. ഫൈനൽ മത്സരത്തിൽ (25-21, 25-19, 25-21) എന്നീ നേരിട്ടുള്ള സെറ്റുകളിൽ കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ് ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി. പെൺകുട്ടിളുടെ വിഭാഗത്തിൽ കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂളാണ് ജേതാക്കൾ. നായരമ്പലം എസ്.ജി.ഡി.സിയേയാണ് പരാജയപ്പെടുത്തിയത്. വിജയികൾക്ക് കസ്റ്റംസ് കമ്മീഷണർ വി.എ. മെയ്തീൻ നൈന ട്രോഫികൾ സമ്മാനിച്ചു.
28ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിലേയ്ക്കുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള പരിശീലനക്യാമ്പ് നാളെ (വ്യാഴം) നന്ത്യാട്ടുകുന്നം എസ്.എൻ.വി സ്കൂളിൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.