പറവൂർ: പോഷ് ഷട്ട്ലേഴ്സ് ചൂണ്ടാണിക്കാവിന്റെ 'ശുചിത്വം പാലിക്കൂ, രോഗങ്ങളെ അകറ്റു' എന്ന പദ്ധതിയുടെ ഭാഗമായി പറവൂർ സബ് ട്രഷറി, പൊലീസ് സ്റ്രേഷൻ പരിസരം എന്നിവടങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തി. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്യാമളാ ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഇ.ജി. ശശി, ജഹാംഗീർ, ലിജി ലൈഗോഷ് എന്നിവർ സംസാരിച്ചു. ക്ലബ് ഭാരവാഹികളായ ബി .മഹേഷ് കുമാർ, സി.പി. ബിജു, കെ.കെ. സുജീഷ് പ്രശാന്ത്, എസ്. അംബുജാക്ഷൻ, ഷഖിൽ ജോൺ എന്നിവർ ശുചിത്വ പരിപാടികൾക്ക് നേതൃത്വം നൽകി. ക്ലബ്ബിലെ ഇരുപത്തിയഞ്ച് അംഗങ്ങൾ ശുചീകരണയജ്ഞത്തിൽ പങ്കെടുത്തു.