deleep
എറണാകുളം ജില്ല ലോട്ടറി ഏജന്റ് സ്, സെല്ലേഴ്സ് & സ്റ്റാഫ് യൂണിയൻ സംഘടിപ്പിച്ചിരിക്കുന്ന ജില്ല വാഹന പ്രചരണ ജാഥയുടെ ക്യാപ്റ്റനായ പി.എസ് മോഹനന് പതാക കൈമാറി സി.ഐ.ടി.യു ജില്ല സെക്രട്ടറി സി .കെ .മണിശങ്കർ ജാഥ പര്യടനം ഉദ്ഘാടനം ചെയ്യുന്നു .

മൂവാറ്റുപുഴ: അന്യസംസ്ഥാന ബിനാമി ലോട്ടറി ബഹിഷ്കരിക്കുക, കേരള സംസ്ഥാന ലോട്ടറിയെ സംരക്ഷിക്കുക , ലോട്ടറി നടത്തിപ്പിന്റെ ചുമതല സംസ്ഥാന ഗവണ്മെന്റുകൾക്ക് കൈമാറുക എന്നീ മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ട് എറണാകുളം ജില്ല ലോട്ടറി ഏജന്റ്സ്, സെല്ലേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയന്റെ (സി.ഐ.ടി.യു)നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ജില്ല വാഹന പ്രചരണ ജാഥ സി.ഐ.ടി.യു ജില്ല സെക്രട്ടറി സി.കെ .മണിശങ്കർ മൂവാറ്റുപുഴയിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ല പ്രസിഡന്റ് കെ.എം.ദിലീപ് അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ മേഖല സെക്രട്ടറി എം.എ. അരുൺ,കെ.എച്ച്.അൻസാർ എന്നിവർ സംസാരിച്ചു.കൂത്താട്ടുകുളം, പിറവം, ചോറ്റാനിക്കര, തൃപ്പൂണിത്തുറ, കോലഞ്ചേരി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തി. ജാഥയുടെ ഒന്നാം ദിവസത്തെ പര്യടനം കോതമംഗലത്ത് സമാപിച്ചു. വിവധ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്ടൻ പി.എസ് മോഹനൻ, വൈസ് ക്യാപ്ടൻ കെ.എം.ദിലീപ്, ജാഥ മാനേജർ കെ.മുരുകൻ എന്നിവർ സംസാരിച്ചു.