കളമശേരി : മഞ്ഞുമ്മൽ , കോട്ടക്കുന്ന്, സാമൂഹ്യ സേവാസംഘം, മുട്ടാർ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കളമശേരി വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥനെ ഉപരോധിച്ചു. ഇന്നലെ രാവിലെ 10.30 ന് നഗരസഭ കൗൺസിലർമാരായ പി.എം.അയ്യൂബ്, ഷൈജ ബെന്നി, ബിജി സുബ്രഹ്മണ്യൻ, മിനി ബെന്നി, ഹൻസാർ കുറ്റിമാക്കൽ എന്നിവരുടെ നേതൃത്വത്തിൽ വാർഡിലെ ജനങ്ങളും ചേർന്നാണ് എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചത്.