കാലടി: കൊവിഡ്-19 സൗജന്യ ആന്റിജൻ പരിശോധന ഇല്ലിത്തോട് ഗവ.യു.പി.സ്കൂളിൽ ആരംഭിച്ചു. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിൽ 12.30 മുതൽ 1.00 മണി വരെയാണ് സമയം .കൊവിഡ് ലക്ഷണങ്ങളുള്ളവരും, രോഗികളുമായി സമ്പർക്കത്തിലുള്ളവരും നിർബന്ധമായും ടെസ്റ്റ് നടത്തേണ്ടതാണ്. പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ മുഖാന്തിരം രജിസ്റ്റർ ചെയ്യേണ്ടതും, നിശ്ചിത സമയത്ത് ടെസ്റ്റിന് എത്തിച്ചേരേണ്ടതാണ്.