പറവൂർ: കൂട്ടുകാട് ശ്രീസുബ്രഹ്മണ്യഭക്ത ജന സമാജംവക ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിൽ മഹോത്സവത്തിന് എൻ.കെ. സുഗതൻ തന്തിടേയും ക്ഷേത്രം മേൽ ശാന്തി സുമേഷ് ശാന്തിയുടേയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. അഞ്ചു നാൾ നീളുന്ന ഉത്സവാഘോഷങ്ങൾ 26 ന് ആറാട്ട് മഹോത്സവത്തോടെ സമാപിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രാചാരങ്ങൾ മാത്രം ഉൾപ്പെടുത്തിയാണ് മഹോത്സവ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.