ആലുവ: നൂറ് വർഷത്തിന്റെ നിറവിൽ നിൽക്കുന്ന കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിന് പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങൾ സമ്മാനിച്ചു.
കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവ് സിപ്പി പള്ളിപ്പുറം ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ മാനേജർ റവ. ഡോ. ജോസഫ് കണിയാംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യപിക ജെയ്‌സി ജെ പാറക്കൽ കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ ലോഗോ പ്രകാശനം ചെയ്തു.കാഞ്ഞൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എൻ കൃഷ്ണകുമാർ, സിമി ടിജോ, പി.ടി.എ പ്രസിഡന്റ് കെ.ജി മോഹൻദാസ്, സുദീപ് കുമാർ, സുജി ജോണി, അനസ് സലിം, ജാസ്മിൻ തോമസ് എന്നിവർ സംസാരിച്ചു.