ആലുവ: കീഴ്മാട്, വാഴക്കുളം, ചൂർണ്ണിക്കര, വെങ്ങോല, കിഴക്കമ്പലം, എടത്തല എന്നീ ഗ്രാമപഞ്ചായത്ത് പരിധിയിൽ 'ജൈവ കൃഷി വികസനത്തിന് ഭാരതീയ പ്രകൃതി കൃഷി പദ്ധതി' നടപ്പിലാക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. ആയിരം വർഷത്തോളം പഴക്കമുള്ള പരമ്പരാഗത കൃഷി രീതികളായ വൃക്ഷാആയുർവേദം, പരിസ്ഥിതി അധിഷ്ഠിത വിളസംരക്ഷണം, കാർഷിക സർവകലാശാല ജൈവകൃഷി പാക്കേജ് തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കുന്നത്. കുറഞ്ഞത് അഞ്ച് സെന്റ് സ്ഥലമുള്ളവർക്ക് അപേക്ഷിക്കാം. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള എല്ലാ കൃഷി ഭവനുകളിലും ഇന്ന് മുതൽ മാർച്ച് 10 വരെ അപേക്ഷകൾ സ്വീകരിക്കും.