ullas
ഈസ്റ്റ് മാറാടി വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് മികച്ച സാമൂഹ്യ പ്രവർത്തകന് ഏർപ്പെടുത്തിയ കർമ്മ രത്ന അവാർഡ് മനോജ് കെ.വിക്ക് എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡന്റ് .ഉല്ലാസ് തോമസ് നൽകുന്നു

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് മികച്ച സാമൂഹ്യ പ്രവർത്തകന് ഏർപ്പെടുത്തിയ കർമ്മ രത്ന അവാർഡ് മനോജ് കെ.വിക്ക് എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സമ്മാനിച്ചു. ഈസ്റ്റ് മാറാടി ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സമീർ സിദ്ധിക്ക് അദ്ധ്യക്ഷത വഹിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ, മുവാറ്റുപുഴ ക്ലബ്ബ് സെക്രട്ടറി സാബു ജോൺ, ലയൺസ് ക്ലബ്ബ് സെക്രട്ടറി ബിജു വി തോട്ടം, തോമസ് പാറയ്ക്കൽ, ശിവദാസ്ടി. നായർ, ഹിപ് സൺ എബ്രാഹം മേരി മാത കൺസ്ട്രക്ഷൻ പ്രെെ.ലിമിറ്റഡ്എം.ഡി.സാബു ചെറിയാൻ ,മൂവാറ്റുപുഴ ടൗൺ ക്ലബ്ബ് സെക്രട്ടറി ബിജു നാരായണൻ , ഷിബു ഏഡൻസ്ഫാ.ആന്റണി പുത്തൻകുളം എന്നിവർ സംസാരിച്ചു.മനോജ് കെ വി യുടെ കുടുംബാംങ്ങളും ,ജനകീയ കർമ്മ സേന പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.