palam
വെസ്റ്റ് മുളവൂർ മംഗല്ല്യകടവ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കുന്നു

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ മുളവൂർ തോടിന് കുറുകെ വെസ്റ്റ് മുളവൂർ മംഗല്ല്യകടവിൽ പുതുതായി നിർമിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ.മുഹമ്മദ്, മുൻപഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച്.സിദ്ധീഖ്, മുൻപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.പി.വർക്കി, മുൻമെമ്പർമാരായ എം.വി.സുഭാഷ്, ഒ.എം.സുബൈർ, സീനത്ത് അസീസ്, വിവിധ കക്ഷിനേതാക്കളായ സീന ബോസ്, പി.വി.ജോയി, സി.സി.ഉണ്ണികൃഷ്ണൻ, പി.എ.മൈതീൻ, രാജു കാരിമറ്റം, പി. യു. മുഹമ്മദ്, സി.എച്ച്.നാസർ, കെ.പി.ഫസൽ, ഹസൻ താണേലിൽ, കെ.കെ.സുമേഷ്, വി.പി.സീതി, സുഹറ കാട്ടകുടി, മൈതീൻ വലിയപറമ്പിൽ, ഗോപി വള്ളികാട്ടിൽ, എം.കെ. ഇബ്രാഹിം, എ.ഇ.ഗോപാലൻ,വാർഡ് മെമ്പർ ഇ.എം.ഷാജി എന്നിവർ സംസാരിച്ചു. പയിപ്ര ഗാമപഞ്ചായത്ത് നാലാം വാർഡിൽ വെസ്റ്റ് മുളവൂർ ജുമാമസ്ജിദ് കാവുംപടി റോഡിൽ മുളവൂർ തോടിന് കുറുകെ മംഗല്ല്യകടവിൽ പാലം നിർമിക്കണമെന്ന ആവശ്യത്തിന് പഴക്കം ഏറെയുണ്ട് . പാലം നിർമിക്കുന്നതിന് എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 65ലക്ഷം രൂപ അനുവദിച്ചതാണ് പാലം നിർമ്മാണത്തിന് വഴിയൊരുക്കിയത്.