1
തൃക്കാക്കര മുനിസിപ്പാലിറ്റി ക്ഷീര കർഷകർക്ക് നല്കുന്ന ഉപകരണങ്ങളുടെ വിതരണോത്ഘാടനം വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടി നിർവ്വഹിക്കുന്നു. സംഘം പ്രസിഡന്റ് എം.എൻ . ഗിരി, കൗൺസിലർആ സ്മ ഷറീഫ്, സ്റ്റാന്റിംഗ കമ്മിറ്റി ചെയർ പേഴ്സൺ സ്മിത സണ്ണി, ക്ഷീര വികസന ആഫീസർ ജെ. ഷൈമ, ശ്രീമതി ഓമന എന്നിവർ സമീപം

തൃക്കാക്കര: മുനിസിപ്പാലിറ്റിയുടെ 2020 - 21 സാമ്പത്തികവർഷത്തെ ഡയറി ഫാം ആധുനികവത്ക്കരണത്തിൽപ്പെടുത്തി ക്ഷീര കർഷകർക്ക് 50ശതമാനം സബ്‌സിഡി നൽകി ഉപകരണങ്ങൾ വിതരണം ചെയ്തു. പ്രഷർ വാഷർ, കറവ യന്ത്രം, റബ്ബർ മാറ്റുകൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടനം ചിറ്റേത്തുകര ക്ഷീരസംഘത്തിൽ വച്ച് നടന്ന ചടങ്ങിൽ കർഷകർക്ക് നൽകി തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാൻ എ.എ. ഇബ്രാഹിം കുട്ടി നിർവ്വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സ്മിത സണ്ണി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ആസ്മ ഷരീഫ്, ക്ഷീരസംഘം പ്രസിഡന്റ് എം.എൻ. ഗിരി, ക്ഷീര വികസന ഓഫീസർ ജെ.ഷൈമ, എ.ആർ. ഷാജി, നടയ്ക്കൽ ബഷീർ, സി.ജി. ശാന്തകുമാരി, സംഘം സെക്രട്ടറി കെ.എൻ. ഓമന എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്രായം കൂടിയ ക്ഷീര കർഷകൻ കെ.എ. അപ്പുവിനെ മുനിസിപ്പൽ വൈസ് ചെയർമാൻ ആദരിച്ചു.