ആലുവ: കുട്ടമശേരി - ചുണങ്ങംവേലി റോഡിന്റെ (കീഴ്മാട് സർക്കുലർ റോഡ്) പുനരുദ്ധാരണ പ്രവൃത്തികൾ അടിയന്തിരമായി പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് കത്തു നല്കി. കഴിഞ്ഞ ദിവസം നാട്ടുകാർ സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ മാദ്ധ്യമ വാർത്തകളും കത്തിനോടൊപ്പം നല്കിയിട്ടുണ്ട്.