p-raju
ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ 23 -ാമത് ജില്ലാ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ 23 -ാമത് ജില്ലാ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി വിഭാഗത്തിലെ സീനിയർ ജൂനിയർ വിവേചനം അവസാനിപ്പിച്ച് തുല്യ ജോലിക്ക് തുല്യവേതനം നൽക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശശിധരൻ കല്ലേരി, സംസ്ഥാന കമ്മിറ്റി അംഗം എം.എം. രൂപേഷ്, എ.ആർ. സുനിൽ, എൻ.സി. ഹോച്ച്മിൻ, ഭരത് രാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.പി. രൂപേഷ് (പ്രസിഡന്റ്), എൻ.സി. ഹോച്ച്മിൻ (സെക്രട്ടറി), എ.ആർ. സുനിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മാർച്ച് 6,7 തീയതികളിൽ സംസ്ഥാന സമ്മേളനം ആലുവയിൽ നടക്കും.