പെരുമ്പാവൂർ: മന്നത്തുപത്മനാഭന്റെ 51-ാം സമാധി ദിനാചരണം കുന്നത്തുനാട് താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ നാളെ നടത്തും. രാവിലെ 6ന്. പുഷ്പാർച്ചന, ഉപവാസം, പ്രതിജ്ഞ പുതുക്കൽ എന്നിവ നടത്തും. യൂണിയൻ ഭാരവാഹികൾ, പ്രതിനിധിസഭാ അംഗങ്ങൾ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, വനിതാ യൂണിയൻ ഭാരവാഹികൾ, വിവിധ കരയോഗ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. 99 കരയോഗങ്ങളിലും സമാധി ദിനാചരണം നടക്കുമെന്നും യൂണിയൻ സെക്രട്ടറി എസ്. ജയകൃഷ്ണൻ അറിയിച്ചു.