പെരുമ്പാവൂർ: തോട്ടുവ മംഗല ഭാരതിയിൽ നടരാജ ഗുരുവിന്റെ ജയന്തി ആഘോഷിച്ചു. കൊടുവഴങ്ങ ബാലകൃഷ്ണൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ഡോ. എം.വി. നടേശൻ ഉദ്ഘാടനം ചെയ്തു. സി.എച്ച്. മുസ്തഫ മൗലവി, സ്വാമി ശിവപ്രസാദ്, സ്വാമിനിമാരായ ജ്യോതിർമയി, ത്യാഗീശ്വരീ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. മൗലവി ഹുസൈൻ ബദരി, പ്രേമ പി പിഷാരടി, കൂടൽ ശോഭൻ, ദേവേഷ് ഭാരതി, ജയരാജ് ഭാരതി, എം.വി. ജയപ്രകാശ്, കെ.പി. ലീലാമണി, ഇ.വി നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഉപനിഷദ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയിച്ചവരെ അനുമോദിച്ചു.