പെരുമ്പാവൂർ: യൂത്ത് കോൺഗ്രസ് മുടിക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പിണറായി സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ നിരാഹാര സമരം നടത്തുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ഉദ്യോഗാർഥികൾക്ക് പിന്തുണ അറിയിച്ചു നടത്തിയ പന്തം കൊളുത്തി പ്രകടനം വാർഡ് അംഗം സുബൈർ ചെന്താരാ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റാഹദ് റഹീമ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.സി. മണ്ഡലം ജനറൽ സെക്രട്ടറി എം.എം. നിസാർ, ബൂത്ത് പ്രസിഡന്റ് ഷുക്കൂർ പാലത്തിങ്ങൽ, ഐ.വൈ.സി. ബ്ലോക്ക് ജനറൽ സെക്രട്ടറി അനീഷ് മുഹമ്മദ്, നിഷാദ് പാലത്തിങ്ങൽ, ഫസൽ കാഞ്ഞിരത്തിങ്കൽ, വി.എം. റിയാസ്, ഹിജാസ് അൻസാർ എന്നിവർ പങ്കെടുത്തു.