കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ബി.ടെക് ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 27ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. പൊതുവിഭാഗത്തിൽ ഒന്നും മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ അഞ്ചും ഒഴിവുകളുണ്ട്. രാവിലെ 10 ന് എറണാകുളം പനങ്ങാടുള്ള കുഫോസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്‌കുൾ ഒഫ് ഓഷൻ എൻജിനീയറിംഗ് ആൻഡ് അണ്ടർവാട്ടർ ടെക്‌നോളജിയിൽ ഹാജരാകണം.