പെരുമ്പാവൂർ: മണ്ഡലത്തിൽ നടപ്പിലാക്കേണ്ട വികസന പദ്ധതികൾക്ക് രൂപം നൽകാൻ 101 കേന്ദ്രങ്ങളിൽ എൽ. ഡി. എഫ് ജനകീയ വികസന സദസുകൾ സംഘടിപ്പിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ടെൽക്ക് ചെയർമാൻ എൻ.സി മോഹനൻ പറഞ്ഞു. ഇന്ന് മുതൽ മാർച്ച് 5 വരെ സംഘടിപ്പിക്കുന്ന വികസന സദസുകളിൽ ഓരോരുത്തർക്കും വികസന കാഴ്ചപ്പാട് അവതരിപ്പിക്കാൻ അവസരം നൽകും. വൈകിട്ട് 5 മുതൽ 7 വരെയാണ് സദസ് സംഘടിപ്പിക്കുന്നത്. ജനകീയ സദസുകളിലൂടെ ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ച് മണ്ഡലത്തിൽ എൽ.ഡി.എഫ് പ്രകടന പത്രികക്ക് രൂപം നൽകാനാണ് ലക്ഷ്യമിടുന്നതെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ടെൽക്ക് ചെയർമാൻ എൻ.സി. മോഹനൻ, കെ.പി. റെജിമോൻ, അഡ്വ. വർഗീസ് മൂലൻ, പി.എം. സലിം, സി.വി. ശശി, പോൾ വർഗീസ്, എൻ.ടി. കുര്യാച്ചൻ എന്നിവർ പറഞ്ഞു.