amballoor

മുളന്തുരുത്തി: ആമ്പല്ലൂർ പഞ്ചായത്തിൽ കുലയറ്റിക്കര, അരയൻകാവ്, തോട്ടറ, ചാലക്കപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ പലയിടത്തും കുടിവെള്ള പൈപ്പുകൾ പൊട്ടിക്കിടക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് പഞ്ചായത്ത് ഭരണസമിതി ആരോപിച്ചു.

കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തംഗങ്ങൾ ഇന്നലെ പിറവം വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിച്ചു. പ്രതിഷേധത്തിന്

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ്, വൈസ് പ്രസിഡന്റ് ജയശ്രീപത്മാകരൻ എന്നിവർ നേതൃത്വം നൽകി.