പെരുമ്പാവൂർ: വേനൽകാല മുന്നൊരുക്കത്തിന്റെ ഭാഗമായി കേരള വോളണ്ടറി ആകഷൻ ഫോഴ്സിലെ 48 അംഗങ്ങൾക്ക് അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃതത്തിൽ അഗ്നി സുരക്ഷയുടെ പ്രധാനം എന്ന വിഷയത്തിൽ പരിശീലനം നൽകി. സേനാംഗങ്ങളായ കെ.പി. ഷമീർ, എം. സജാദ്, എൽദോ ജോൺ, ടി.ബി. മിഥുൻ എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസ് എടത്തു.