container
എം.ജി. റോഡ് ജോസ് ജംഗ്ഷനിൽ കണ്ടെയ്‌നർ ടോയ്‌ലെറ്റിന്റെ ഉദ്ഘാടനം കൊച്ചി മേയർ എം.ൽഅനിൽകുമാർ നിർവഹിക്കുന്നു

കൊച്ചി: കൊച്ചി കപ്പൽ നിർമാണശാലയുടെ സാമ്പത്തിക സഹായത്തോടെ ക്രെഡായ് ക്ലീൻ സിറ്റി മൂവ്‌മെന്റും ബെറ്റർ കൊച്ചി റെസ്‌പോൺസ് ഗ്രൂപ്പും എം.ജി. റോഡ് ജോസ് ജംഗ്ഷനിൽ നിർമ്മിച്ച കണ്ടെയ്‌നർ ശുചിമുറി സമുച്ചയം മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബെറ്റർ കൊച്ചി റെസ്‌പോൺസ് ഗ്രൂപ്പ് പ്രസിഡന്റ് എസ്. ഗോപകുമാർ, ക്രെഡായ് ക്ലീൻ സിറ്റി മൂവ്‌മെന്റ് പ്രസിഡന്റ് ഡോ. നജീബ് സക്കറിയ എന്നിവർ പങ്കെടുത്തു.

പുരുഷന്മാർ, സ്ത്രീകൾ, അംഗവൈകല്യമുള്ളവർ, ട്രാൻസ്‌ജെൻഡേഴ്‌സ് എന്നിവർക്കായി പ്രത്യേക ടോയ്‌ലറ്റുകൾ നിർമ്മിച്ചിട്ടുണ്ട്. 20 അടി വിസ്തീർണമുള്ള കണ്ടെയ്‌നറാണ് ടോയ്‌ലറ്റായി മാറ്റിയത്. അലൂമിനിയം പാനലുകൾ ഉപയോഗിച്ചാണ് ടോയ്‌ലറ്റിന്റെ ഉൾത്തളം ചെയ്തത്. കുമാർ ഗ്രൂപ്പ് ആർക്കിടെക്‌റ്റ്സാണ് ടോയ്‌ലറ്റ് രൂപകല്പന ചെയ്തത്. വീൽ ചെയർ ഉപയോഗിക്കുന്നവർക്ക് പ്രത്യേക റാമ്പും തയാറാക്കിയിട്ടുണ്ട്.

പേ ആൻഡ് യൂസ് അടിസ്ഥാനത്തിലുള്ള ടോയ്‌ലറ്റിന്റെ ശുചീകരണവും നടത്തിപ്പ് ചുമതലയും ക്രെഡായ് ക്ലീൻ സിറ്റി മൂവ്‌മെന്റിനാണ്. എം.ജി. റോഡിലെ രവിപുരം അറ്റ്‌ലാന്റിസ് ജംഗ്ഷനിലും കാക്കനാട് കളക്ടറേറ്റിലും ഇത്തരം ശുചിമുറി പ്രവർത്തിക്കുന്നുണ്ട്.