കൊച്ചി : ചേരാനെല്ലൂർ പഞ്ചായത്തിലെ റോഡുകളുടെയും കാനകളുടെയും പുനരുദ്ധാരണത്തിനായി എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്നും 2 . 57 കോടി രൂപ അനുവദിച്ചതായി​ ടി.ജെ വിനോദ് എം.എൽ.എ. അറിയിച്ചു. ഇല്ലത്ത് പറമ്പ്, യശോറാം കരിമ്പാടം കോളനി, വാലം, വായനശാല, ഇല്ലത്ത്പറമ്പ് സബ് റോഡ്, വിന്നേഴ്‌സ് , ചിറ്റൂർ അമ്പലം സിംപ്‌സൺ തിയേറ്റർ, എച്ച്.എം.സി.എ റോഡുകൾക്കും ഗോഡൌൺ റോഡ്, പടിഞ്ഞാറേടത്ത് റോഡ് , മാരപ്പറമ്പ് റോഡ് എന്നിവിടങ്ങളിലെ കാന നിർമ്മാണത്തിനുമാണ് തുക.