കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) മാനേജ്‌മെന്റ് വാരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മാനേജ്‌മെൻറ് സ്റ്റുഡന്റ്സ് കൺവൻഷൻ ഡോ. രഞ്ജൻ ബാനർജി ഉദ്ഘാടനം ചെയ്തു.
ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ശാലിനി വാര്യർ മുഖ്യപ്രഭാഷണം നടത്തി. കെ.എം.എ പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എസ്. രാജ്‌മോഹൻ നായർ, കെ. അനിൽവർമ, ഡോ. അനിൽ ജോസഫ്, ആൽഗേഴ്‌സ് ഖാലിദ്, ബിബു പുന്നൂരാൻ എന്നിവർ സംസാരിച്ചു.
പാനൽ ചർച്ചയിൽ ഡോ. ഇന്ദു നായർ, അതുൽ ശർമ്മ, നീതു ബൻസാൽ, വി. പട്ടാഭിറാം, റോബിൻ ടോമി, എസ്.ആർ. നായർ, ജാക്ക് ഫ്രൂട്ട് 365 സ്ഥാപകൻ ജെയിംസ് ജോസഫ്, ഓപ്പൺ സി.ഇ.ഒയും സഹ സ്ഥാപകനുമായ അനീഷ അച്യുതൻ, ടെക്‌ജെൻഷ്യ സോഫ്ട്‌വെയർ ടെക്‌നോളജീസ് സി.ഇ.ഒയും സ്ഥാപകനുമായ ജോയ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.