കൊച്ചി: വഴിയാത്രക്കാരിയുടെ പഴ്സ് തട്ടിപ്പറിച്ച കേസിൽ മൂന്നുപേരെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. മരട് ഇരുമ്പുപാലത്തിന് സമീപത്ത് കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മൂവരും യുവാക്കളാണ്. മോഷ്ടിച്ച സൈക്കിളിൽ കറങ്ങിനടന്ന് കവർച്ച നടത്തുന്നതാണ് ഇവരുടെ രീതി. പ്രതികളുടെ അറസ്റ്ര് ഇന്ന് രേഖപ്പെടുത്തിയേക്കും.