photo
ഞാറക്കൽ സെന്റ് മേരീസ് സാഞ്ചോ ഹാളിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് ഫാ. ജോസഫ് കരുമത്തി ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ഞാറക്കൽ ലയൺസ് ക്ലബിന്റെയും മുത്തൂറ്റ് ഫിനാൻസിന്റെയും ആഭിമുഖ്യത്തിൽ ഞാറക്കൽ സെന്റ്. മേരീസ് സാഞ്ചോ ഹാളിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ക്രിയാറ്റിൻ, കൊളസ്‌ട്രോൾ, രക്തസമ്മർദം, ഡയബറ്റിക്‌സ്, ഹൃദ്രോഗ സാധ്യത എന്നിവയുടെ പരിശോധന നടത്തി. ഫാ. ജോസഫ് കരുമത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് സാജു മേനാച്ചേരി , സെക്രട്ടറി എൻ.എം.രവി , ജോസിഎം.പി, ജോൺ ജെ. മാമ്പിള്ളി, പി.ഡി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.