a
രായമംഗലം ഗ്രാമപഞ്ചായത്തിലെ സ്കൂളുകൾക്കുള്ള ഫർണിച്ചറുകളുടെ വിതരണം മുൻ എം.എൽ.എ സാജുപോൾ ഉദ്‌ഘാടനം ചെയ്യുന്നു

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിൽ നിന്നും ഈ സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ ഗവണ്മെന്റ് യു.പി സ്കൂൾ പുല്ലുവഴി, ഗവണ്മെന്റ് യു.പി സ്കൂൾ കീഴില്ലം, ഗവണ്മെന്റ് യു.പി സ്കൂൾ വായ്ക്കര എന്നീ സ്കൂളുകൾക്ക് 6,50,000 രൂപയുടെ ഹൈടെക് ക്ലാസുകളിൽ ഉപയോഗിക്കാനുള്ള ഫർണിച്ചറുകൾ വിതരണം ചെയ്തു. വായ്ക്കര യു.പി സ്കൂളിൽ വച്ച് നടന്ന വിതരണം മുൻ എം.എൽ.എ സാജുപോൾ ഉദ്‌ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എസ് മോഹനൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബിജി പ്രകാശ്, സ്മിത അനിൽകുമാർ, പഞ്ചായത്ത് മെമ്പർമാർ,സ്കൂൾ ഹെഡ്മിസ്ട്രെസ്മാരായ സാജിത ഇ, ബീനാമ്മ സ്കറിയ, പി.ടി.എ ഭാരവാഹികളായ വി കെ സുരേഷ്, പോൾസൺ ജി കെ, രാമചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.