കളമശേരി: ആരോഗ്യകുടുംബക്ഷേമ വകുപ്പ് കളമശേരി നഗരസഭാ പരിധിയിൽ കൊവിഡ് 19 സീറോ സർവേ നടത്തി. രോഗലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമാക്കിയിട്ടില്ലെങ്കിലും കൊവിഡ് വന്ന് മാറിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനാണിത്.18 വയസ്സിന് മുകളിലുള്ളവർ, ആരോഗ്യ പ്രവർത്തകർ, മുൻനിര പ്രവർത്തകർ എന്നിവരിൽ രക്തപരിശോധനയിലൂടെ സർവേ നടത്തുന്നത്.
37-ാം വാർഡിൽ നടന്ന പരിശോധന കൗൺസിലർ റഫീഖ് മരക്കാർ, മെഡിക്കൽ കോളേജ് അസി.പ്രൊഫസർ ഡോ. ആൽവിൻ ആന്റണി, ഹെൽത്ത് ഇൻസ്പെക്ടർ ബാബു, മെഡിക്കൽ കോളേജിലെ ഡോ. രോഹിത്, ഡോ.കൃഷ്ണേന്ദു, സ്റ്റാഫ് നഴ്സ് ബിൻസി, ലാബ് ടെക്നീഷൻ ദീപ, ജെ.പി.എച്ച്.എൻമാരായ ബിബിത, മോളമ്മ, ആശാ വർക്കർ ഡൈന, അങ്കണവാടി ടീച്ചർ കെ.കെ. ഓമന എന്നിവർ നേതൃത്വം നൽകി.