
കൊച്ചി: ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട കള്ളപ്പണയിടപാട് കേസിൽ യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പനെ ഒന്നാംപ്രതിയാക്കി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തു.വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് നിർമിക്കാൻ കരാർ ലഭിച്ച യുണിടാക് യു.എ.ഇയിലെ റെഡ് ക്രെസന്റ് നൽകിയ 18.50 കോടി രൂപയിൽ 4.40 കോടി രൂപ സന്തോഷ് ഈപ്പൻ കമ്മിഷനായി നൽകിയെന്നാണ് കേസ്. ഇതിൽ 3.80 കോടി രൂപ കരിഞ്ചന്തയിൽ ഡോളറാക്കി മാറ്റി യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്ക് കോഴയായി നൽകിയത് സന്തോഷ് ഈപ്പനാണെന്ന് കണ്ടെത്തിയാണ് നടപടി.