nirmala-collage
നിർമല കോളേജിലെ എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും നാഷണൽ ഇൻഷ്വറൻസ് കമ്പനിയുടെ മൂന്ന് ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്ന പദ്ധതിയുടെ സർട്ടിഫിക്കറ്റ് കമ്പനി അധികൃതർ കോളേജ് മാനേജ്മെന്റിന് കൈമാറുന്നു

മൂവാറ്റുപുഴ: നിർമല കോളേജിലെ എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും നാഷണൽ ഇൻഷ്വുറൻസ് കമ്പനിയുടെ മൂന്ന് ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്ന പദ്ധതി നടപ്പിലാക്കി. ഏകദേശം 8490 വ്യക്തികൾക്കാണ് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുന്നത്. കേരളത്തിൽ ആദ്യമായിട്ടാണ് വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി ഇപ്രകാരമുള്ള ഒരു പദ്ധതി നടപ്പിലാക്കുന്നത്. ആകസ്മികമായി ജീവിതത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങൾ മൂലം തുടർപഠനം മുടങ്ങുന്ന സാഹചര്യങ്ങളിൽ വിദ്യാർത്ഥികൾക്ക് ഈ പദ്ധതി സഹായകരമാണെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് കെ. വി. പറഞ്ഞു.