കൊച്ചി : റോഡപകടങ്ങളിൽ സഹായിക്കുന്നവർക്ക് സൗജന്യ സേവനവുമായി കാക്കനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്യാഗ്ഗോ സ്റ്റീം കാർ വാഷ്. റോഡ് അപകടങ്ങളിൽപ്പെടുന്ന ആളുകളെ ആശുപത്രിയിൽ എത്തിക്കുന്നതിന്റെ ഭാഗമായി വാഹനത്തിൽ അഴുക്കുകളോ രക്തക്കറയോ ആയാൽ സൗജന്യ കാർവാഷ് സേവനം നൽകും. അപകടങ്ങളിൽപെടുന്ന വ്യക്തികളെ എത്രയും വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് സേവനം നൽകുന്നതെന്ന് ക്യാഗ്ഗോ ഡയറക്ടർ അജ്മൽ ഖാലിദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡയറക്ടർ ജിതിൻ രാജ്, മാനേജർ ജിൻസൺ പോൾ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.