ravikuttan
അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി സംഘടിപ്പിച്ച ജനകീയ വികസന വിജ്ഞാനോത്സവം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. രവിക്കുട്ടൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി സംഘടിപ്പിച്ച ജനകീയ വികസന വിജ്ഞാനോത്സവം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.രവിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് ടി.ഐ. ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സി. കമ്മിറ്റി അംഗം എസ്.എ എം. കമാൽ, കീഴ്മാട് പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ കെ.എ. ഷാജിമോൻ, ഡോ.സി.ജെ. വർഗിസ് എന്നിവർ സംസാരിച്ചു. തുടർന്ന് ലൈബ്രറി അംഗങ്ങൾ നവകേരള ഗീതങ്ങൾ ആലപിച്ചു. ക്വിസ് മത്സരത്തിൽ ഷഫ്‌ന ഷക്കീർ, മൊഹ്‌സീന, എസ്.ആർ. ജംഷീർ, ആബിദുൽ ജമാൽ, ഫസ്ലി എന്നിവർ വിജയികളായി. കീഴ്മാട് പഞ്ചായത്ത്തല വിജ്ഞാനോത്സവം ഇന്ന് വിദ്യാവിനോദിനി ലൈബ്രറിയിൽ നടക്കും.