ആലുവ: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആലുവ അദ്വൈതാശ്രമത്തിലെ ശിവരാത്രി ആഘോഷം മാർച്ച് 11,12 തീയതികളിൽ നടക്കുമെന്ന് സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അറിയിച്ചു. മാർച്ച് 11ന് വൈകിട്ട് സർവമത സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. സാമൂഹിക അകലം പാലിച്ച് നാല് സ്ഥലത്തായി പിതൃതർപ്പണം നടത്തുവാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായിവരികയാണ്. ശിവരാത്രി ആഘോഷം സംഘാടകസമിതി യോഗം 26ന് ഉച്ചക്ക് 2.30ന് ആശ്രമത്തിൽ ചേരുമെന്ന് സ്വാമി ശിവസ്വരൂപാനന്ദ, ഭക്തജനസമിതി ജനറൽ കൺവീനർ എം.വി. മനോഹരൻ എന്നിവർ അറിയിച്ചു.