കൊച്ചി: ജി. ദേവരാജൻ ഫൗണ്ടേഷന്റെ പുരസ്കാരം സംഗീതസംവിധായകൻ ബിജിബാലിന് മാർച്ച് 14 ന് സമർപ്പിക്കും. ചങ്ങമ്പുഴ സ്‌മാരക ഗ്രന്ഥശാലയുമായി ചേർന്ന് വൈകിട്ട് അഞ്ചിന് ഗ്രന്ഥശാലയിൽ നടക്കുന്ന ചടങ്ങിൽ മേയർ അഡ്വ.എം. അനിൽകുമാർ പുരസ്കാരം സമർപ്പിക്കും.
സംഗീതസംവിധായകൻ ഇഗ്നേഷ്യസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ദേവദാരു ഓർക്കെസ്ട്ര അവതരിപ്പിക്കുന്ന അമരസംഗീതം പരിപാടിയിൽ സിനിമാ പിന്നണി ഗായകർ പങ്കെടുക്കും.