അങ്കമാലി : അങ്കമാലിയിലെ നിലവിലുള്ള സൗകര്യങ്ങൾ റോജി എം. ജോൺ എം.എൽ.എ നശിപ്പിക്കുന്നതായി എൽ.ഡി.എഫ് നേതാക്കളായ ജോസ് തെറ്റയിൽ, സി.ബി.രാജൻ, സജി വർഗീസ്, ജെയ്സൻ പാനികുളങ്ങര, മാർട്ടിൻ ബി. മുണ്ടാടൻ, ജോണി തോട്ടക്കര,ടോണി പറപ്പിള്ളി എന്നിവർ ആരോപിച്ചു. പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിനു സർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ചു വാങ്ങിയ മേശ, കസേര തുടങ്ങിയവ ഉദ്ഘാടനം ചെയ്ത എം.എൽ.എ അവിടെ ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കളയോ മറ്റു സൗകര്യങ്ങളോ കൊണ്ടുവരാൻ നടപടി സ്വീകരിച്ചില്ലെന്നും നേതാക്കൾ ആരോപിച്ചു.