കൊച്ചി: ലിവർ ഫൗണ്ടേഷൻ ഒഫ് കേരളയുടെ നേതൃത്വത്തിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്കും കരൾരോഗബാധിതർക്കും വിവരങ്ങൾ കൈമാറുന്ന വെബ്‌സൈറ്റ് 27 ന് ഉദ്ഘാടനം ചെയ്യും. ആസ്റ്റർ മെഡ്സിറ്റിയിൽ ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം നിർവഹിക്കും. വാർത്താമ്മേളനത്തിൽ ഫൗണ്ടേഷൻ സംസ്ഥാന കോ ഓർഡിനേറ്റർ പി.കെ. മോഹനചന്ദ്രൻ, എ.എസ്. നാരായണൻ നായർ, എം.കെ. മനോജ്കുമാർ, ബാബു കുരുവിള, എസ്. സത്യമൂർത്തി തുടങ്ങിയവർ പങ്കെടുത്തു.