 
തൃക്കാക്കര : ഇടത് സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനത്തിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കേരള എൻ. ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി കെ എം രാജീവ് പറഞ്ഞു.പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുക, സ്ഥലംമാറ്റ മാനദണ്ഡങ്ങൾ സ്റ്റാറ്റ്യൂറ്ററി ആക്കുക, ശമ്പള പരിഷ്കരണ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കാക്കനാട് സിവിൽ സ്റ്റേഷനിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധർണയിൽ എൻ. ജി.ഒ സംഘ് ജില്ലാ പ്രസിഡന്റ് കെ എസ് രതീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.എസ്.ശ്രീജേഷ് സ്വാഗതം ആശംസിച്ചു. കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ് പ്രതിനിധി പി.ആർ.സുനിൽകുമാർ, സംസ്ഥാന സമിതി അംഗം എ.ഇ.സന്തോഷ്, ജയരാജ്.കെ, ജില്ലാ വൈസ് പ്രസിഡന്റ് സഞ്ജീവ് കെ.വിശ്വനാഥ്, ബി.ഹരി, പെൻഷനേഴ്‌സ് സംഘ് എസ്.ബാബു, ജോയിന്റ് സെക്രട്ടറി ലാലു.വി.സി എന്നിവർ സംസാരിച്ചു.