പറവൂർ: കിഴക്കേപ്രം പാലാരി ഭഗവതി ക്ഷേത്രത്തിൽ മഹോത്സവത്തിന് ഇന്ന് രാത്രി എട്ടിന് ക്ഷേത്രം തന്ത്രി വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. 26ന് ഉച്ചയ്ക്ക് രണ്ടിന് മകം തൊഴൽ, 27മുതൽ മാർച്ച് മൂന്നു വരെ ക്ഷേത്രചച്ചടങ്ങുകൾ നടക്കും. നാലിന് വൈകിട്ട് ആറരയ്ക്ക് കൊടിയിറക്ക്, കൊടിക്കൽ പറ, ആറാട്ടുപുറപ്പാട്, ആറാട്ട് വരവ്.