നെടുമ്പാശേരി: വിദേശത്ത് നിന്നെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന സൗജന്യമാക്കണമെന്ന് പ്രവാസി കോൺഗ്രസ് ആവശ്യപ്പെട്ടു.വിദേശത്ത് നിന്നെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ നിർബന്ധ ആ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കിയ നടപടി പിൻവലിക്കണം. 72 മണിക്കൂർ മുമ്പ് വിദേശത്തുനിന്ന് പരിശോധന സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് കേരളത്തിലും 1700 രൂപ മുടക്കി ആ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കിയത് പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനമാണ്. കേന്ദ്ര ഗവ. സർട്ടിഫിക്കറ്റുമായി വരുന്നവരെ ടെസ്റ്റിൽ നിന്നും ഒഴിവാക്കുകയോ, അല്ലെങ്കിൽ ടെസ്റ്റ് സൗജന്യമാക്കുകയോ ചെയ്യണമെന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടൻ ആവശ്യപ്പെട്ടു.