കൊച്ചി: അമേരിക്കൻ കമ്പനി ഇ.എം.സി.സിയും കേരള ഷിപ്പിംഗ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷനുമായി ഒപ്പിട്ട 2950 കോടി രൂപയുടെ ധാരണാപത്രം റദ്ദാക്കിയിട്ടും മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭം കടുപ്പിക്കുന്നു. തുടർപരിപാടികൾ നടപ്പാക്കാൻ മത്സ്യമേഖലാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. ഉച്ചയ്ക്ക് 3ന് തോപ്പുംപടി ഗിൽനെറ്റ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഹാളിൽ ചേരുന്ന യോഗത്തിൽ ഹൈബി ഈഡൻ എം.പി പങ്കെടുക്കും.