പറവൂർ: നഗരത്തിലെ റോഡുകളിൽ അപകട മരണങ്ങൾ പെരുകിയിട്ടും ബന്ധപ്പെട്ടവർ നിസംഗത പുലർത്തുന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റി സായാഹ്ന ധർണ നടത്തി. സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.യു. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു.. ബ്ലോക്ക് സെക്രട്ടറി എസ്. സന്ദീപ്, ജോയിന്റ് സെക്രട്ടറി പി.ആർ. സജേഷ് കുമാർ എന്നിവർ സംസാരിച്ചു.