കൊച്ചി: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എല്ലാ നടപടികളിൽ നിന്നും സർക്കാർ പിന്തിരിയണമെന്നാവശ്യപ്പെട്ട് കേരള റീജിയണൽ ലാറ്റിൻ കത്തോലിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 27 ന് പ്രതിഷേധ ധർണ നടത്തും. തോപ്പുപ്പടി ഹാർബറിന് മുന്നിലാണ് ധർണ നടക്കുകയെന്ന് ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.