പറവൂർ: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജിലെ പഞ്ചദിന ക്യാമ്പിൽ ട്രെയിനറും മെന്ററുമായ ടി.എൻ. നവീൻ ഗണേശിന്റെ 'ഒന്നു ചെവിയോർക്കാം' - കൗമാരക്കാർക്കിടയിലെ പ്രശ്നങ്ങൾ, കൗൺസിലിംഗ് ക്ലാസ് നടത്തി. അസംബ്ലിക്കും സൂംബാ ക്ലാസിനും ശേഷം ആരംഭിച്ച പരിപാടിക്ക് അക്ഷയ ജി.നായർ,റിറ്റി ആന്റണി എന്നിവർ സംസാരിച്ചു.