althaf
അൽത്താഫ്

ആലുവ: സെന്റ് സേവ്യേഴ്‌സ് കോളേജിന് സമീപം പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ മോഷ്ടിച്ച യുവാവ് പൊലീസ് പിടിയിൽ. മുളവൂർ പേഴക്കാപിള്ളി മാന്നാറി അഞ്ചുസെന്റ് കോളനിയിൽ പാലത്തിങ്കൽ വീട്ടിൽ അൽത്താഫാണ് (20) ആലുവ പൊലീസിന്റെ പിടിയിലായത്. രണ്ടാം പ്രതി മാഹിൻലാലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപോയ ഇയാളെ പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്. മംഗലാപുരം കോണാജി പൊലീസ് സ്റ്റേഷനിൽ അൽത്താഫിനെതിരെ അഞ്ച് മോഷണക്കേസുണ്ട്. അന്വേഷണസംഘത്തിൽ എസ്.ഐ വിപിൻചന്ദ്രൻ, എം.ടി. റെജി, ടി.വി. ഷാജു, എ.എസ്.ഐ ഷാജി, എസ്.സി.പി.ഒമാരായ ഷൈജാ ജോർജ്, മാഹിൻഷാ, അൻസാർ എന്നിവരാണുണ്ടായിരുന്നത്.