അങ്കമാലി : എറണാകുളം ജില്ലാ ലോറി, മിനിലോറി വർക്കേഴ്സ് യൂണിയൻ സി. ഐ. ടി. യുവിന്റെ ആഭിമുഖ്യത്തിൽ അങ്കമാലി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഇന്ധന വിലവർദ്ധനവ് തടയുക , 15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കുന്നത് നിറുത്തലാക്കുക , ഗുഡ്സ് വാഹനങ്ങളെ ജി.പി.എസിൽ നിന്ന് ഒഴിവാക്കുക , കേന്ദ്ര മോട്ടോർ നിയമത്തിന്റെ പേരിലുള്ള ഉദ്യോഗസ്ഥ പീഢനം ഒഴിവാക്കുക , ജിയോളജി പാസ് ഖനന കേന്ദ്രത്തിൽ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ ധർണ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എ. ചാക്കോച്ചൻ ഉദ്ഘാനം ചെയ്തു. യൂണിയൻ രക്ഷാധികാരി പി.ജെ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് കെ.കെ.ഷിബു, സെക്രട്ടറി പി.എൻ ചെല്ലപ്പൻ, ടി.പി ദേവസികുട്ടി, പി.വി.മോഹനൻ, കെ.ടി.ജോയി, സി.എസ് സജീവ്, പി.വി. ടോമി, കെ.കെ.അംബുജാക്ഷൻ എന്നിവർ പ്രസംഗിച്ചു.