jojipeter
അങ്കമാലി മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പരിശീലന പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡന്റ് ജോജി പീറ്റർ ഉദ്ഘാടനം ചെയുന്നു

അങ്കമാലി: ഫുഡ് സേഫ്റ്റി ഡിപ്പാർട്ടുമെന്റിന്റെ സഹകരണത്തോടെ അങ്കമാലി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ സുരക്ഷ ലൈസൻസ് മേളയും സൗജന്യ ഫോസ് ടാക് സർട്ടിഫിക്കേറ്റ് ട്രെയിനിംഗും വ്യാപാര ഭവനിൽ സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡന്റ് ജോജി പീറ്റർ ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ അദ്ധ്യക്ഷത വഹിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർ വി. ഷൺമുഖൻ പദ്ധതി വിശദീകരിച്ചു. സർക്കാർ ഏജൻസിയായ കെയറിന്റെ നേതൃതത്തിലുള്ള ട്രെയിനർ വിൽസൺ പി. പൈലി ക്ലാസുകൾ നയിച്ചു. മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ഡാന്റി ജോസ്, തോമാസ് കുര്യാക്കോസ്, പി.ഒ ആന്റോ , സി.ഡി. ചെറിയാൻ, ഡെന്നി പോൾ , എം.ഒ. മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.